കണ്ണൂർ :- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ കേസ് എടുക്കാൻ റിജിൽ മാകുറ്റി നൽകിയ പരാതിയിന്മേൽ കേസ് എടുക്കാൻ കോടതി ഉത്തരവ്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജിർ, ഇരിക്കൂർ & കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ റോബർട്ട് ജോർജ് ,പി പി ഷാജിർ ,തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഗോവിന്ദൻ മാഷിൻറെ മുൻ സ്റ്റാഫ് അംഗവും സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുമായ സന്തോഷ് ,ഗോവിന്ദൻ മാസ്റ്ററുടെ സ്റ്റാഫംഗം പ്രശോഭ് മൊറാഴ, തുടങ്ങിയ കണ്ടാലറിയാവുന്നവർക്കെതിരെ യൂത്ത് കോൺഗ്രസ് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ മജിസ്ട്രേറ്റ് ജില്ലാ പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി.