മയ്യിൽ:-മയ്യിൽ വേളം മഹാഗണപതി ക്ഷേത്രത്തിൽ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള പൂജ പുഷ്പോദ്യാനത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു.
മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റീഷ്ന അധ്യക്ഷത വഹിച്ചു. പുണ്യം പൂങ്കാവനം പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ കെ.സി.മണികണ്ഠൻ നായർ പദ്ധതി വിശദീകരണം നടത്തി.
പുണ്യം പൂങ്കാവനം ജില്ലാ കൺവീനർ സതീശൻ തില്ലങ്കേരി, മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷൻ മുൻ മെമ്പർ സതീഷ്കുമാർ ബക്കളം, എം.ദാമോദരൻ നമ്പൂതിരി, പി.പി.കെ.പ്രകാശൻ, ഗിരീശൻ പി.കീച്ചേരി, പി.കെ.നാരായണൻ, എ.കെ.രാജ്മോഹൻ എന്നിവർ പ്രസംഗിച്ചു.
പുണ്യം പൂങ്കാവനം ജില്ലാ കൺവീനർ വിനോദ് കണ്ടക്കൈ സ്വാഗതവും, വേളം ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസിർ സി.എം.ശ്രീജിത്ത് നന്ദിയും പറഞ്ഞു.