അക്വേറിയം മറിഞ്ഞുവീണ് അഞ്ചുവയസ്സുകാരൻ മരിച്ചു

 

മാട്ടൂൽ:-നോർത്ത് കക്കാടൻചാലിൽ അക്വേറിയം മറിഞ്ഞുവീണ് അഞ്ചുവയസ്സുകാരൻ മരിച്ചു. മാട്ടൂൽ കക്കാടൻചാലിലെ കെ. അബ്ദുൾ കരീമിന്റെയും മൻസൂറയുടെയും മകൻ മാസിൻ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം.

വീടിനുള്ളിൽ മേശയുടെ മേൽ വെച്ചിരുന്ന അക്വേറിയം പിടിച്ചുവലിച്ചതിനെത്തുടർന്ന് മാസിന്റെ മേൽ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിൽ. സഹോദരങ്ങൾ: റഹിയാൻ, മർവ.

Previous Post Next Post