കണ്ണൂർ:- നെഹ്റു യുവകേന്ദ്ര കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ യുവജന കൺവെൻഷൻ ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് ടി. സരള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഐ.എ.എസ്. മുഖ്യാതിഥിയായി. ജില്ലാ യുവജനക്ഷേമ ബോർഡ് പ്രോഗ്രാം ഓഫീസർ പ്രസീത. കെ ആശംസ നേർന്നു സംസാരിച്ചു.
ചടങ്ങിൽ ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാർഡ് കലിക ആർട്സ് & സ്പോർട്സ് കബ്ബും, ക്ലീൻ ഇന്ത്യ ക്യാമ്പയിൻ മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാർഡ് അഥീന നാടക നാട്ടറിവ് വീടും , ക്ലീൻ ഇന്ത്യ ക്യാമ്പയിൻ മികച്ച രണ്ടാമത്തെ ക്ലബ്ബിനുള്ള അവാർഡ് റെഡ്സ്റ്റാർ കൊവ്വലും ഏറ്റുവാങ്ങി. ജില്ലാ പ്രസംഗ മത്സരത്തിൽ വിജയിയായ സോബിൻ തോമസ് ഉപന്യാസ മത്സര വിജയികളായ അശ്വിനി.കെ, ആദിത്യ ശ്രീജിത്ത് എന്നിവർക്കുള്ള സമ്മാനവും വിതരണം ചെയ്തു.ക്ലീൻ ഇന്ത്യാ ക്യാമ്പയിൻ ജില്ലയിലെ മികച്ച വളണ്ടിയറായി തെരഞ്ഞെടുക്കപ്പെട്ട അമർനാഥ് കെ.പി, വിഷ്ണു പ്രസാദ് പി. എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് "യുവാക്കൾക്കിട യിലെ ധാർമ്മിക മൂല്യങ്ങളെക്കുറിച്ച്" എന്ന വിഷയത്തിൽ പ്രദീപൻ മാലോത്ത് ക്ലാസ്സെടുത്തു.നെഹ്റു യുവകേന്ദ്ര യൂത്ത് ഓഫീസർ രമ്യ.കെ സ്വാഗതവും ടി.എം അന്നമ്മ നന്ദിയും പറഞ്ഞു.