കണ്ണൂർ :- സിപിഐ എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് ലോഗോ പ്രകാശനം ചെയ്തു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. ഇ പി ജയരാജൻ നാടകകൃത്ത് ഇബ്രാഹിം വെങ്ങരക്ക് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്. പാർടി കേന്ദ്രകമ്മിറ്റി അംഗം സ. പി കെ ശ്രീമതി ടീച്ചർ പങ്കെടുത്തു.
മലപ്പുറം സ്വദേശിയായ മനു കള്ളിക്കാടാണ് ലോഗോ തയ്യാറാക്കിയത്. 2022 ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരാണ് സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ്.