കൊളച്ചേരി :-കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (KSBA)കമ്പിൽ ബ്ലോക്ക് സമ്മേളനം കൊളച്ചേരി |മുക്ക് വിജയാ കോംപ്ലക്സിൽ നടന്നു. സമ്മേളനത്തിൽ കമ്പിൽ ബ്ലോക്കിലെ മെമ്പറും ദീർഘകാലം ജോലി ചെയ്യുന്ന വി. കെ.ശ്രീധരൻ പതാക ഉയർത്തി. തുടർന്ന് സെക്രട്ടറി രാജീവൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മനോഹരൻ.വി.കെ അദ്ധ്യക്ഷത വഹിച്ചു. അനുശോചന പ്രമേയവും രക്തസാക്ഷി പ്രമേയവും ഖജാൻജി പത്മനാഭൻ അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി മെമ്പർ പുരുഷോത്തമൻ സമ്മേളനം ഉത്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി കെ.പി. ഗിരീഷ് സംസാരിച്ചു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അവതരിപ്പിച്ചു. തുടർന്ന് പുതിയ കമ്മറ്റി രൂപീകരിച്ചു. ബ്ലോക്ക് പ്രവർത്തന സമിതി അംഗങ്ങളായി 8 പേരെ തെരെഞ്ഞെടുത്തു.
പ്രസിഡണ്ട്: മനോഹരൻ വി കെ യും, വൈസ് പ്രസിഡണ്ട് ബാബു കെ പി യും, ജനറൽ സെക്രട്ടറിയായി ജതീഷ് കുമാർ പി.പിയും, ജോ സിക്രട്ടറി തിലകൻ സിയും ട്രഷററായി പത്മനാഭൻ വി വി യെയും തിരഞ്ഞടുത്തു. രാജീവൻ, പ്രഭാകരൻ, ബീജു കെ പി എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞടുത്തു
ക്ഷേമനിധിയിൽ പണം അടക്കുന്ന മുഴുവൻ പേർക്കും സാമൂഹ്യ സുരക്ഷാ പെൻഷന്റെ പേരിൽ പെൻഷൻ നിഷേധിക്കാൻ പാടില്ല. അടച്ച പണം മുഴുവനായും തിരിച്ചു കിട്ടേണ്ടതുമാണ് എന്ന് ബന്ധപ്പെട്ട അധികാരുടെ ശ്രദ്ധയിൽ പെടുത്തുന്നു.
റോഡ് നിർമ്മാണത്തിന്റെ പേരിലും കെ- റെയിൽ പദ്ധതിയുടെ പോലും കടയും വീടും ഒഴിപ്പിക്കുന്നമുഴുവൻ പേർക്കും മതിയായ സംരക്ഷണം നൽകണമെന്നും ബന്ധപ്പെട്ട അധികാകളോട് ഈ സമ്മേളനത്തിൽ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു .