കണ്ണൂർ: - 2020ൽ പ്രവേശനം നേടിയ പ്രൈവറ്റ് രജിസ്ടേഷൻ വിദ്യാർത്ഥികൾക്ക് കണ്ണൂർ സർവ്വകലാശാല രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പരീക്ഷകൾ നടത്താത്ത നടപടിയിൽ പാരലൽ കോളജ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ വിവേചനം അവസാനിപ്പിച്ച് പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് ജനറൽ ബോഡി യോഗം മുന്നറിയിപ്പ് നൽകി. മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ. രാജീവൻ, ട്രഷറർ യു.നാരായണൻ, ഭാരവാഹികളായ പി.ലക്ഷ്മണൻ, ബിന്ദുസജിത്ത്കുമാർ, രമേശൻ കൊല്ലോൻ, കെ. പ്രദീപൻ എന്നിവർ പ്രസംഗിച്ചു.