കമ്പിൽ :- ചെറുക്കുന്നിലെ രക്ഷിതാക്കൾ നഷ്ടപ്പെട്ട് നിരാലംബരായ അഷ്ന - അഷിൻ വിദ്യാഭ്യാർത്ഥികളുടെ സംരക്ഷണത്തിനായി രൂപീകരിച്ച കുടുംബ സഹായ ഫണ്ടിലേക്ക് വിവിധ സംഘടനകൾ ധനസഹായം നൽകി.
കൊളച്ചേരി പഞ്ചായത്ത് കുടുംബശ്രി CDS സമാഹരിച്ച തുക കമ്മിറ്റി ചെയർമാൻ എൽ.നിസാർ ചെയർപേഴ്സൺ ദീപ യിൽ നിന്നും ഏറ്റുവാങ്ങി .കൺവീനർ ശ്രീധരൻ സംഘമിത്ര, സീമ കെ.സി തുടങ്ങിയവർ പങ്കെടുത്തു.
കൊളച്ചേരി പഞ്ചായത്ത് വനിത സർവ്വീസ് സഹകരണ സംഘം ജീവനക്കാരും ഡയരക്ടർമാരും സഹായം നൽകി. സംഘം പ്രസിഡൻറ് കെ.വി പത്മജ ,കമ്പിൽ എ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസിന് തുക കൈമാറി.