വിദ്യാർത്ഥികൾ നന്മയുടെ കാവാലാൾ: ബഷീർ നദ്‌വി

 



 

കമ്പിൽ:-വിദ്യാർത്ഥികൾ നന്മയുടെ വരദാനങ്ങളാണെന്നും പുരോഗനാത്മക കാര്യങ്ങളിൽ കൂടുതൽ കരുതൽ ആവിശ്യമായ കാലഘട്ടമാണ് ഇതെന്നും കമ്പിൽ ലത്വീഫിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ ബഷീർ നദ്‌വി. കമ്പിൽ ലത്വീഫിയ്യ അറബിക് കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടന ‘അൽ വാഹ’ സംഘടിപ്പിച്ച പരിപാടിയിൽ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബുജൈർ നിടുവാട്ട് ആദ്യക്ഷത വഹിച്ചു. കോളേജ് മാനേജർ റഹീം മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ഇ.വി അഷ്‌റഫ്‌ മൗലവി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ സത്താർ, മുജീബ് കമ്പിൽ, വിവിധ സെഷനുകളിലായി ഖാസിം ഹുദവി ബുസ് താനി, ജംഷീർ ദാരിമി, അസീസ് മൗലവി, അസ്‌ലം മാസ്റ്റർ, താജുദ്ധീൻ വാഫി, മുഹമ്മദലി കമ്പിൽ, നജീബ് കമ്പിൽ, ഇസ്സുദ്ധീൻ അസ്ഹരി, റഷീദ് മാസ്റ്റർ, സൈനബ ടീച്ചർ, സാഹിറ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ‘അൽ വാഹ’ സെക്രട്ടറി സി.വി ഇൻഷാദ് മൗലവി സ്വാഗതവും, ഫിറോസ് മൗലവി നന്ദിയും പറഞ്ഞു.

Previous Post Next Post