കണ്ണൂർ:- കൊച്ചു ശാസ്ത്രജ്ഞന്മാർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഇൻയർ അവാർഡ് കാട്ടാമ്പള്ളി ഗവ.മാപ്പിള യുപി സ്കൂൾ വിദ്യാർഥിനി ആമിന സുഹൈലിന്. പ്രദേശത്ത് വർധിച്ചുവരുന്ന ഒച്ച് ശല്യം ഒഴിവാക്കുന്നതിനുള്ള പ്രൊജക്ട് അവതരണത്തിനാണ് അംഗീകാരം. വാരം സിഎച്ച്എം ഹയർസെക്കന്റ റി സ്കൂൾ പ്രിൻസിപ്പൽ സി സുഹൈലിൻ്റെയും എം.കെ റുമൈസയുടെയും മകളാണ്. നഫീസ സുഹൈൽ, ആയിഷ സുഹൈൽ എന്നിവർ സഹോദരങ്ങളാണ്. നേരത്തെ മറ്റ് വിവിധ പ്രൊജക്ടുകൾക്കും ഇൻസ്പെയർ അവാർഡ് നേടിയിട്ടുണ്ട്.