പറശ്ശിനിക്കടവ് :- കോവിഡ് 19 വ്യാപനം അതി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി പറശ്ശിനി മടപ്പുരയിലെ തിരുവപ്പന വെള്ളാട്ടം കെട്ടിയാടൽ, കുട്ടികൾക്കുള്ള ചോറൂൺ വഴിപാട്, അന്നദാനം, പ്രസാദം ചായ വിതരണം എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചിരിക്കുന്നു.
ഭക്തജനങ്ങൾക്ക് രാവിലെ 6 മണി മുതൽ രാത്രി 7 മണി വരെ മടപ്പുരയ്ക്ക് അകത്ത് ദർശന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.. ഈ സമയങ്ങളിൽ വഴിപാട് കൗണ്ടർ പ്രവർത്തിക്കുന്നതാണ്.
ദർശനത്തിന് എത്തിച്ചേരുന്ന ഭക്തജനങ്ങൾ കോവിഡ് പ്രോട്ടോകോൾ കൃത്യമായും നിർബന്ധമായും പാലിച്ചുകൊണ്ട് ദർശനം നടത്തേണ്ടതാണെന്നും ക്ഷേത്ര കമ്മിറ്റി അറിയിക്കുന്നു.