പള്ളിപ്പറമ്പ്:- നിയന്ത്രണം വിട്ട കാറിടിച്ച് പാലത്തിൻ്റെ കൈവരികൾ തകർന്നു.ഇന്ന് രാത്രി ഏഴ് മണിയോടെ പള്ളിപ്പറമ്പ് നേഴ്സറി സ്കൂകൂളിന് സമീപമാണ് അപകടം നടന്നത്.
ചെക്കിക്കുളത്ത് നിന്ന് പള്ളിപ്പറമ്പിലെക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ടത് .ആളപായമില്ല.
പള്ളിപ്പറമ്പിൽ ഒഴിവായത് വൻ അപകടം
ചെക്കിക്കുളത്തുനിന്നും പള്ളിപ്പറമ്പിലേക്ക് നിറയെ യാത്രക്കാരുമായി വരികയായിരുന്ന കാർ പള്ളിപ്പറമ്പ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് ഒഴിവായത് വൻ അപകടം.
കാർ ഏതാനും അടി മുന്നോട്ട് നീങ്ങിയിരുന്നുവെങ്കിൽ പുഴയിൽ പതിക്കുമായിരുന്നു, കൂടാതെ വൈകുന്നേരങ്ങളിൽ അനേകം യുവാക്കൾ കാറ്റുകൊള്ളാനും സമയം ചെലവഴിക്കാനും ഈ കൈവരിയിൽ ഇരിക്കാറുമുണ്ടായിരുന്നു. എന്നാൽ ഭാഗ്യവശാൽ സംഭവസമയം പാലത്തിനു മുകളിൽ ആരും ഉണ്ടായിരുന്നില്ല.
മയ്യിൽ പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്, യാത്രക്കാരെ വൈദ്യ പരിശോധനക്കായി കമ്പിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കയാണ്.