കട്ടിൽ വിതരണം നടത്തി

 

കണ്ണാടിപ്പറമ്പ്:-നാറാത്ത് ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കുള്ള (എസ് സി)  കട്ടിൽ വിതരണ ഉദ്ഘാടനം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ നിർവഹിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്യാമള, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി ഗിരിജ എസ് സി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എ ശരത്   മെമ്പർമാരായ മിഹ്റാബി ടീച്ചർ, വി വി ഷാജി എസ് സി പ്രമോട്ടർ കെ ബൈജു,  ഇംപ്ലിമെന്റ് ഓഫീസർ ലീന ബാലൻ തുടങ്ങിയവർ സംബന്ധിച്ചു.

50 പേർക്കാണ് കട്ടിൽ വിതരണം ചെയ്തത്.

Previous Post Next Post