കൊളച്ചേരി :- ആദ്യകാല കമ്യൂണിസ്റ്റ് നേതാവും, വിപ്ലവകാരിയുമായ പാട്ടയത്തെ കൊമ്പൻ കോരൻ്റെ പതിനൊന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായും ,പണ്ണേരി കല്യാണിയുടെ ഓർമ്മക്കായും IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ഹെൽത്ത് എക്യുപെൻസ് വാങ്ങുന്നതിനായി സാമ്പത്തീക സഹായം നൽകി.
മക്കളായ പവിത്രൻ ,ശേഖരൻ ,ഉത്തമൻ എന്നിവരിൽ നിന്ന് ശ്രീധരൻ സംഘമിത്ര സഹായം സ്വീകരിച്ചു .ലോക്കൽ കമ്മിറ്റി അംഗം ഇ.പി ജയരാജൻ ,ബ്രാഞ്ച് സെക്രട്ടറി സി.വിജയൻ ,കെ.വി മനോഹരൻ ,കെ.സുരേശൻ ,പങ്കെടുത്തു.
ബാലസംഘം പാട്ടയം വായനശാല യൂണിറ്റ് പ്രസിഡൻറ് സി.അനന്തുവിൻ്റെ ജന്മദിനത്തിൻ്റെ ഭാഗമായി ഐ ആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സഹായം നൽകി.
CPM കൊളച്ചേരിLC അംഗം ഇ.പി ജയരാജൻ തുക ഏറ്റുവാങ്ങി .ലോക്കൽ ഗ്രൂപ്പ് കൺവീനർ ശ്രീധരൻ സംഘമിത്ര ,സി.വിജയൻ കെ.വി മനോഹരൻ പങ്കെടുത്തു.