നീർത്തടാധിഷ്ഠിത വികസനത്തിനായി മയ്യിലിൽ 11.5കോടിയുടെ പദ്ധതി


മയ്യിൽ:-
മണ്ണ് -ജല സംരക്ഷണത്തിന് മയ്യിൽ പഞ്ചായത്തിൽ ബൃഹദ് പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്തിലെ വള്ളിയോട്ട്, തായംപൊയിൽ, മയ്യിൽ, പെരുമാച്ചേരി, കോട്ടയാട്, പെരുവങ്ങൂർ, വേളം, മേച്ചേരി  വാർഡുകൾ ഉൾപ്പെടുന്ന വള്ളിയോട്ട് നീർത്തടത്തിലാണ് സമഗ്രമായ 11.5 കോടിയുടെ നീർത്തടാധിഷ്ഠിത വികസനപദ്ധതികൾ നടപ്പാക്കുന്നത്.

 പ്രകൃതിദത്ത നീർത്തടങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയമായ വികസന സമീപനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. മണ്ണ് ജല സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വകുപ്പുകളെയും പഞ്ചായത്തിന്റെ വാർഷിക പദ്ധതികളെയും സംയോജിപ്പിച്ചാണ് പദ്ധതി നിർവഹണം.

 ഒന്നാംഘട്ടമായി കിണർ റീചാർജിങ്, ഫലവൃക്ഷത്തെെകളുടെ വിതരണവും പരിപാലനവും എന്നിവയാണ് നടപ്പാക്കുക.

 ആറായിരം ഗുണഭോക്താക്കൾക്ക് ഫലവൃക്ഷത്തെെകൾ വിതരണം ചെയ്യും. നാനൂറോളം കിണറുകളിൽ ശാസ്ത്രീയമായ റീചാർജിങ് സംവിധാനവും നടപ്പാക്കും. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയെ കൂട്ടിയിണക്കിയാണ് നീർത്തടാധിഷ്ഠുത വികസന പദ്ധതികളുടെ നിർവഹണം സാധ്യമാക്കുക.

പദ്ധതികൾ ആസുത്രണം ചെയ്യുന്നതിനായുള്ള ഗ്രാമസഭകൾക്ക് തുടക്കമായി.

 തളിപ്പറമ്പ് മണ്ഡലത്തിൽ വിവിധ നീർത്തടങ്ങളിൽ  മയ്യിലിൽ വള്ളിയോട്ട് നീർത്തടമാണ് മാതൃകാപദ്ധതിക്കായി തെരഞ്ഞെടുത്തത്. പ്രകൃദിത്ത നീരൊഴുക്കുകളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയമായ സർവേയുടേയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്.

Previous Post Next Post