കൂടാളി :-മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് കൂടാളി ഹയർ സെക്കന്ററി സ്കൂൾ മലയാള വിഭാഗം സംഘടിപ്പിച്ച അമ്മ മലയാളത്തിന്റെ ഉദ്ഘാടനം കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു.ഇരുപത്തഞ്ചു വർഷമായി മലയാളാധ്യാപനം തുടരുന്ന രാധാകൃഷ്ണൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രിൻസിപ്പാൾ കെ.ടി. റീന അദ്ധ്യക്ഷത വഹിച്ചു. ടി. ഉണ്ണികൃഷ്ണൻ സ്വാഗതവും മനീഷ് സി നന്ദിയും പറഞ്ഞു. നിതീഷ്.ഒ.വി, ശരത് പ്രഭാത് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥിനികളായ അനുഗ്രഹ .വി, നിഹാരാരാജ് കവിതാലാപനം നടത്തി.മലയാള ഭാഷാ പ്രതിജ്ഞയെടുത്തു.