കുറ്റിയാട്ടൂർ:-കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്തിലെ ചട്ടുകപ്പാറ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന് ഓപ്പൺ എയര്‍സ്റ്റേജ്, ഓഡിറ്റോറിയം, ലൈബ്രറി എന്നിവയുടെ നിർമ്മാണത്തിന് 1.30 കോടി രൂപയുടെ ഭരണാനുമതിയായി. ഓപ്പൺ എയർ സ്റ്റേജ്, ഓഡിറ്റോറിയം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഡ്രസിങ് റൂം, പ്രത്യേക ശുചിമുറി എന്നിവയും ഒന്നാം നിലയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ലൈബ്രറിയുമാണ് പദ്ധതിയിലൂടെ നടപ്പാക്കുക.
നിലവിൽ സ്‌കൂളിൽ ഒരു കോടി രൂപ ചിലവിൽ രണ്ടു നിലകളിലായി ആറ് ക്ലാസ് മുറികളും, ടോയ്‌ലറ്റ് കോംപ്ലെക്‌സും നിർമ്മാണ ഘട്ടത്തിലാണ്. വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാന സർക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് സ്‌കൂളുകൾക്ക് ഫണ്ട് അനുവദിക്കുന്നതെന്നും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിനും തളിപ്പറമ്പ് മണ്ഡലത്തിൽ ബൃഹത്തായ കർമ്മ പരിപാടികൾ ആവിഷ്‌കരിച്ചു വരികയാണെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.