ചേലേരി :- വളവിൽ ചേലേരിയിലെ പ്രസിദ്ധമായ ആശാരിച്ചാൽ ശ്രീ തായ്പ്പര ദേവതാ ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ട മഹോത്സവം വിവിധ പരിപാടികളോടെ ഫെബ്രവരി 18, 19, 20 കുഭം 6,7,8 എന്നി തിയ്യതികളിൽ നടക്കും.
ഫെബ്രവരി 18 ന് രാവിലെ 6 മണിക്ക് ശുദ്ധികലശം ഗുരുപൂജ വിശേഷാൽ പൂജകളും തുടർന്ന് ഗണപതി ഹോമം രക്ഷോഗ്ന ഹോമം നാഗ ദേവതാപൂജ തുടർന്ന വൈകുന്നേരം 6 മണിക്ക് കലവറ നിറയ്ക്കൽ ദീപാരാദന, ചുറ്റ് വിളക്ക്, ദീപസ്തംഭം തെളിയിക്കൽ
ഫെബ്രവരി 19ന് ദീപാരാധന, ചുറ്റു വിളക്ക് , ദീപസ്തംഭം തെളിയിക്കൽ തുടർന്ന് തായ് പരദേവതാ തോറ്റം. ഗുളികൽ വെള്ളാട്ടം.വിഷ്ണു മൂർത്തി വെള്ളാട്ടം,അളോറശ്രീ വയനാട്ട് കുലവൻ ക്ഷേത്രത്തിൽ നിന്നും വരുന്ന തിരുമുൽക്കാഴ്ച അന്നദാനവും ഉണ്ടായിരിക്കും.
ഫെബ്രവരി20 ന് പുലർച്ചെ ശ്രീ ദൈവത്താർ ഗുളികൻ പുറപ്പാട് ശ്രീ ദൈവത്താർ വിഷ്ണു മൂർത്തി പുറപ്പാട് തുടർന്ന്തായ്പ്പരദേവത തിരുമുടി നിവരലും കെട്ടിയാട്ടലും അന്നദാനവും ഉണ്ടാവും.
ക്ഷേത്രോത്സവം പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമാണ് നടക്കുക.