ഖാദിയോടൊപ്പം നമ്മളും: പറശ്ശിനിക്കടവ് എം.വി.ആർ.ആയുർവേദ മെഡിക്കൽ കോളേജിൽ ബുധനാഴ്ച ഖാദിവസ്ത്രം


പറശ്ശിനിക്കടവ്: - 
ഖാദിയണിയുകയെന്ന സന്ദേശത്തിന്‍റെ ഭാഗമായി എം.വി.ആർ.ആയുർവേദ മെഡിക്കൽ കോളേജ് പറശ്ശിനിക്കടവിൽ ഖാദി വസ്ത്ര വിതരണം നടത്തി. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നിർവഹിച്ചു. ഏപ്രിൽമാസം മുതൽ എല്ലാ ബുധനാഴ്ചകളിലും പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രം, എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ്,ഹോസ്പിറ്റൽ, ഫാർമസി, സ്നേക്ക് പാർക്ക്, ഇല റസ്റ്റോറൻറ് എന്നിവിടങ്ങളിൽ ജീവനക്കാർ ഖാദി വസ്ത്രങ്ങൾ ധരിക്കുമെന്നും ഡയറക്ടർ പ്രൊഫ. ഇ.കുഞ്ഞിരാമൻ അറിയിച്ചു.

എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജ് ഡയറക്ടർ പ്രൊഫ. ഇ.കുഞ്ഞിരാമൻ അധ്യക്ഷതവഹിച്ചു.കേരള ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് സെക്രട്ടറി ഡോ. കെ.എ.രതീഷ് മുഖ്യപ്രഭാഷണം നടത്തി. എ.ഒ.പി.വി ദാമോദരൻ, പയ്യന്നൂർ ഖാദി കേന്ദ്രം ഡയരക്ടർ ടി.സി.മാധവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.

പാപ്പിനിശ്ശേരി വിഷ ചികിത്സാ സൊസൈറ്റി ഡയറക്ടർ എം.വി. ഗിരിജ,എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എ.കെ.മുരളീധരൻ, ഫാർമസി സി.ഒ.ഒ. അവിനാഷ് ഗിരിജ, അഡ്മിനിസ്ട്രേറ്റർ സി.വി.ചിത്ര, എം.വി.ആർ. സ്നേക്ക് പാർക്ക് ആൻഡ് സൂവെറ്റിനറി ഓഫീസർ ഡോ. അഞ്ജു മോഹൻ, ഇല റസ്റ്റോറൻറ്മാനേജർ ഇ.വി.ജയറാം എന്നിവർ ഖാദിവസ്ത്രങ്ങൾ ഏറ്റുവാങ്ങി.

Previous Post Next Post