കണ്ണൂർ DCC നടത്തുന്ന സമാധാന സന്ദേശ ജാഥ ഫിബ്രവരി 20ന്


കണ്ണൂർ:- കണ്ണൂർ ഡിസിസിയുടെ ആഭിമുഖ്യത്തിൽ തോട്ടട ബോബാക്രമണത്തിന്റെയും കണ്ണൂർ സിറ്റിയിലെ ലഹരി മാഫിയ ആയിക്കരയിൽ നടത്തിയ കൊലപാതകത്തിന്റെയും പശ്ചാത്തലത്തിൽ, പോലീസ് നിഷ്ക്രിയത്വത്തിനെതിരെയും ,സി പി എം ബോംബ് വ്യവസായത്തിനെതിരെയും ഫെബ്രവരി 20ന് (ഞായറാഴ്ച്ച) വൈകുന്നേരം 3:30 ന് തോട്ടടയിൽ നിന്ന് കണ്ണൂർ സിറ്റിയിലേക്ക് പദയാത്ര സംഘടിപ്പിക്കും.ജാഥയുടെ സമാപന സമ്മേളനം കണ്ണൂർ സിറ്റിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്‌ഘാടനം ചെയ്യും.

 കണ്ണൂർ, അഴീക്കോട്, ധർമ്മടം നിയോജക മണ്ഡലത്തിലെ നേതാക്കന്മാരുടെ സംയുക്ത യോഗം ഇന്ന് DCC ഓഫീസിൽ ചേർന്നു.യോഗം DCC  പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉൽഘാടനം ചെയ്തു. യോഗത്തിൽ സതീശൻ പാച്ചേനി മുഖ്യ പ്രഭാഷണം നടത്തി .വിവി പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു കെ.പ്രമോദ്, കെ.സി മുഹമ്മദ് ഫൈസൽ, പി. മാധവൻ മാസ്റ്റർ,എൻ പി ശ്രീധരൻ, രാജീവൻ എളയാവൂർ, കെ ബാലകൃഷ്ണൻ മാസ്റ്റർ, ടി.ജയകൃഷ്ണൻ, സി.ടി ഗിരിജ തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post