ശ്രീകണ്ഠാപുരം:- പയ്യാവൂർ ശിവക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും ഇന്ന് രാവിലെ എത്തി. ചൂളിയാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം നാളെ ആരംഭിക്കും .
ഉത്സവങ്ങൾക്കുള്ള കോവിഡ്നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയതോടെയാണ് കളിയാട്ടം ഈ വർഷം നടത്തുന്നതിന് തീരുമാനിച്ചത്.ഇക്കുറി കലാപരിപാടികളും,കലവറ നിറക്കലും ഒഴിവാക്കിയാണ് കളിയാട്ടം. രണ്ടു വർഷം മുൻപ് ഒരു കോടി രൂപയോളം ചിലവഴിച്ച് പുതുക്കി പണിത ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠയും, കളിയാട്ടവും 2020 ൽ നടത്തിയിരുന്നെങ്കിലും കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയെ തുടർന്ന് കളിയാട്ടമുണ്ടായിരുന്നില്ല .
25/02 / 2022 ന് വൈകുന്നേരം ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തോടുകൂടിയാണ് കളിയാട്ട ചടങ്ങുകൾ ആരംഭിക്കുക.
രാത്രി മുച്ചിലോട്ടു ഭഗവതി കണ്ണങ്ങാട്ടു ഭഗവതി, തലച്ചി റോൻ, പുളളൂർ കാളി തോറ്റങ്ങൾ, അരങ്ങിൽ അടിയന്തിരം, കുഴി അടുപ്പിൽ തീപ്പകരൽ
26/02/2022 ന് രാത്രി കണ്ണങ്ങാട്ട് ഭഗവതി ,പുളുർ കാളി, തെയ്യങ്ങളും പുള്ളുർ കണ്ണൻ തലച്ചി റോൻ തോറ്റങ്ങങ്ങളും
27/02/2022 പുള്ളുർ കണ്ണൻ, തലച്ചി റോൻ, തെയ്യങ്ങളും ഗുളികൻ ,വിഷ്ണു മൂർത്തി വെള്ളാട്ടം ,നരമ്പൽ ഭഗവതി മുച്ചിലോട്ട് ഭഗവതി തോറ്റം
28/02/2022 രാവിലെ കൊടിയില തോറ്റം, നരമ്പൽ ഭഗവതി തെയ്യം, വിഷ്ണുമൂർത്തി, കണ്ണങ്ങാട്ടു ഭഗവതിപുളളൂർ കാളി, തെയ്യങ്ങൾ തുടർന്ന് മേലേരി കൈയ്യേൽക്കൽ. ഉച്ചയക്ക് 12 ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും.മുച്ചിലോട്ട് ഭഗവവതി ക്ഷേത്രങ്ങളിലെ കളിയാട്ടങ്ങളിൽ അന്നദാനം ഒരു പ്രധാനചടങ്ങാണ്. കളിയാട്ടം കാണാനെത്തുന്ന ആരും ഭക്ഷണം കഴിക്കാതെ മടങ്ങാറില്ല.25 മുതൽ 28 വരെ ഉച്ചയ്ക്കും രാത്രിയിലും അന്നദാനം ഉണ്ടായിരിക്കും. 28 ന് തിരുമുടി ദിവസം ഉച്ചയ്ക്കും രാത്രിയിലും 2 തരം പായസം ഉൾപ്പെടെയാണ് വിഭവ സമൃദ്ധമായ അന്നദാനം. രാത്രി തിരുമുടി ആറാടിക്കലോടു കൂടി ഉൽസവം അവസാനിക്കും.