കനാലിലേക്കു മറിഞ്ഞ കാർ പാലത്തിനടിയിൽ കുടുങ്ങി: 3 പേർ മരിച്ചു

 

പത്തനംതിട്ട:-അടൂർ ബൈപ്പാസിൽ കാർ കനാലിലേക്കു മറിഞ്ഞ് 3 സ്ത്രീകള്‍ മരിച്ചു. കൊല്ലം ആയൂര്‍ സ്വദേശികളായ ഇന്ദിര, ശ്രീജ, ശകുന്തള എന്നിവരാണ് മരിച്ചത്. കരുവറ്റ പള്ളിക്കു സമീപമാണ് അപകടം. വണ്ടിയിൽ ഉണ്ടായിരുന്നവർ കൊല്ലം ആയൂർ സ്വദേശികളെന്നാണ് സൂചന. ആയൂർ എകെജി മുക്ക് ഹാപ്പിവില്ലയിൽ ശരത് (35)  ആണ് വണ്ടി ഓടിച്ചിരുന്നത്. ഇദ്ദേഹത്തെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിൽ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്. ബാക്കിയുള്ളവരെ രക്ഷിച്ചു. രക്ഷാപ്രവർത്തനം ദുഷ്കരമാക്കും വിധം കാർ ഒഴുകി പാലത്തിനടിയിലേക്കെത്തി. ഉച്ചയോടെയാണ് കാർ കനാലിലേക്ക് മറിഞ്ഞത്.

Previous Post Next Post