ഭാരതീയ ജവാൻ കിസാൻ പാർട്ടി (BJKP)കണ്ണൂർ ജില്ല കമ്മിറ്റി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി

 

കണ്ണൂർ:- ഭാരതീയ ജവാൻ കിസാൻ പാർട്ടി  BJ K P കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ    ഇന്ന് കാലത്ത് 10.30 ന്  കണ്ണൂർ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് അവിടെ നിന്നും  കലക്ടറേറ്റിലേക്ക് മാർച്ചും , ധർണയും നടത്തി.

 വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആയിരുന്നു മാർച്ചും ധർണ്ണയും.

1. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിമുക്തഭട സമൂഹത്തോട് ചെയ്യുന്ന ജനദ്രോഹ നടപടികൾക്കെതിരെ

2. PSC നിയമനത്തിൽ വിമുക്തഭടൻമാർക്ക് ആയി 20% തസ്തിക സംവരണം ചെയ്യുക

3.നിലവിൽ വിമുക്തഭടൻമാർക്ക് ആയി സംവരണം ചെയ്തിരിക്കുന്ന തസ്തികകളിൽ മറ്റു പാർട്ടി അനുയായികളുടെ തിരുകി കയറ്റൽ നിർത്തലാക്കുക.

4. സേവനത്തിനിടെ വീര മൃത്യു വരിക്കുന്ന സൈനികരുടെ ആശ്രിതർക്ക് ജോലി സംവരണം ഉറപ്പാക്കുക.

5. ONGC , HAL തുടങ്ങി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ അനന്തമായി നീളുന്ന നിയമനങ്ങൾ എത്രയും പെട്ടെന്ന് നടത്തുക.

6. KEXON ൽ ഇന്ന് നടക്കുന്ന അരാജകത്വം  നിർത്തലാക്കി നിയമനങ്ങൾ പൂർവസ്ഥിതിയിൽ ആക്കുക.

7.കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന കുരുമുളക്, കശുവണ്ടി, തേങ്ങ, റബ്ബർ തുടങ്ങിയ കേരളത്തിലെ തനതായ വിഭവ സമ്പത്തുകൾക്ക് അടിസ്ഥാന വില നിശ്ചയിച്ച് മണ്ണിനെ പൊന്നാക്കുന്ന കർഷകരെ കടക്കെണിയിൽ നിന്നും  സംരക്ഷിക്കുക.

8. വിത്ത് , വളം, തുടങ്ങിയവയ്ക്ക് പ്രത്യേകം സബ്സിഡി നൽകുക.

9. വിമുക്ത ഭടന്മാർക്ക് നൽകുന്ന ഏകമാത്ര വെൽഫെയറായ CSD ക്യാന്റീനിൽ കേരളം മാത്രം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അധിക നികുതി (എക്‌സൈസ് ഡ്യൂട്ടി ) ഒഴിവാക്കുക.

10. ഈയിടെയായി പേരിനു മാത്രം നടന്നു വരുന്ന ECHS സേവനം എല്ലാ ജില്ലകളിലെയും മികച്ച ആശുപത്രികളിലൂടെ / വിദഗ്ദ ചികിത്സ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ്ണ ,

ജില്ലയിലെന്നല്ല ,സംസ്ഥാന തലത്തിൽ തന്നെ വിവിധ സംഘടനകളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. BJ KP കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ കെ വിനോദിന്റെ അധ്യക്ഷതയിൽ ദേശീയ അദ്ധ്യക്ഷൻ രാമചന്ദ്രൻ  ബവിലിയേരി ഉദ്ഘാടനവും , ജില്ലാ സെക്രട്ടറി പ്രദീപൻ കടാങ്കോട് സ്വാഗതവും പറഞ്ഞു. Nx CC യെ പ്രതിനിധാനംചെയ്ത് സുകുമാരൻ സി സി , BJ K P നേതാക്കളായ  ചാക്കോ കരിമ്പിൽ ,രാധാകൃഷ്ണൻ മാണിക്കോത്ത് , സുരേഷ് കുമാർ K P,

K തമ്പാൻ, ജയരാജൻ K, വിശ്വനാഥൻ വടകര, ഓൾ കേരള സെക്യൂരിറ്റി സ്റ്റാഫ് അസോസിയേഷൻ പ്രസിഡണ്ട് ദിവാകരൻ, ബിജി എന്നിവർ സംസാരിച്ചു.

Previous Post Next Post