'പാഷൻ ഫ്രൂട്ട് ഗ്രാമങ്ങൾ': തൈ വിതരണം ഫെബ്രുവരി എട്ടിന്


കണ്ണൂർ:- 
ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ, കൃഷി വകുപ്പ് സഹകരണത്തോടെ നടപ്പിലാക്കുന്ന 'പാഷൻ ഫ്രൂട്ട് ഗ്രാമങ്ങൾ' എന്ന പദ്ധതി പ്രകാരം ജില്ലയിലെ തെരഞ്ഞെടുത്ത 13 പഞ്ചായത്തുകളിലെ 100 ജെ എൽ ജി ഗ്രൂപ്പുകൾക്ക് പാഷൻ ഫ്രൂട്ട് തൈകൾ വിതരണം ചെയ്യും. ഫെബ്രുവരി  എട്ടിന് രാവിലെ  10 ന് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പദ്ധതി ഉദ്ഘാടനം ചെയ്യും. ഗ്രൂപ്പുകൾക്ക് തൈകൾ സൗജന്യമായും ഉൽപ്പാദനോപാദികൾ സബ്‌സിഡി നിരക്കിലുമാണ് അനുവദിക്കുന്നത്.

Previous Post Next Post