വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൻ്റെ രണ്ടാം ഘട്ടം ; മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സമര സംഗമം സംഘടിപ്പിച്ചു

 

കമ്പിൽ :- വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു കൊണ്ട് മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ സമര സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുനീർ മേനോത്ത് അധ്യക്ഷനായി.  മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഫ കോടിപ്പോയിൽ ഉത്ഘാടനം ചെയ്തു. ഹംസ മൗലവി, കെ.പി അബ്ദുൽ മജീദ്, കെ മുഹമ്മദ്‌ കുട്ടി ഹാജി, സലാം കമ്പിൽ, ജാബിർ പാട്ടയം, സലാം പാമ്പുരുത്തി, നിസാർ കമ്പിൽ എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എം അബ്ദുൽ അസീസ് സ്വാഗതംവും ജോയിൻ്റ് സെക്രട്ടറി ആറ്റക്കോയ തങ്ങൾ നന്ദിയും പറഞ്ഞു.

ഫോട്ടോ : മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ സംഘടിപ്പിച്ച സമര സംഗമം മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഫ കോടിപ്പോയിൽ ഉത്ഘടനം ചെയ്യുന്നു.

Previous Post Next Post