പെരുമാച്ചേരി :- ഗണിതം എളുപ്പമാക്കുന്നതിന്റെ ഭാഗമായുള്ള " ഉല്ലാസ ഗണിതം" ശില്പശാല പെരുമാച്ചേരി യുപി സ്കൂളിൽ ഒന്ന് രണ്ട് ക്ലാസിലെ രക്ഷിതാക്കൾക്ക് നടത്തി.
പി ടി എ പ്രസിഡന്റ് വി കെ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ സി കെ പ്രീത ഉദ്ഘാടനം ചെയ്തു. ബി ആർ സി കോഡിനേറ്റർ സികെ രേഷ്മ പദ്ധതി വിശദീകരണം നടത്തി.
പിടിഎ വൈസ് പ്രസിഡണ്ട് പി സുകുമാരൻ, മദർ പിടിഎ വൈസ് പ്രസിഡണ്ട് എകെ ഷീജ എന്നിവർ ആശംസ നേർന്നു. ഹെഡ്മാസ്റ്റർ എംസി കൃഷ്ണകുമാർ സ്വാഗതവും സീനിയർ അധ്യാപിക പി വി റീത്ത നന്ദിയും പറഞ്ഞു.