കണ്ണാടിപ്പറമ്പ് ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം ചൊവ്വാഴ്ച


കണ്ണാടിപ്പറമ്പ്:- 
കണ്ണാടിപ്പറമ്പ് ശിവക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ മുതൽ വിശേഷാൽ പൂജകൾ നടക്കും.വൈകു: 6 ന് ദീപാരാധന ,ഇളന്നീർ അഭിഷേകം, ശിവപൂജയും തുടർന്ന് പ്രസാദ വിതരണവും നടക്കും.പൂജകൾക്ക് മേൽശാന്തിമാരായ ഇ.എൻ.ഗോവിന്ദൻ നമ്പൂതിരിയും ഇ.എൻ.നാരായണൻ നമ്പൂതിരിയും കാർമികത്വം വഹിക്കും.ശിവരാത്രി ദിനത്തിൽ  പഴക്കുല സമർപ്പണം നടത്തുന്നവർ  രാവിലെ 10 മണിക്ക് മുമ്പായി ഷേത്രത്തിലെത്തിക്കേണ്ടതാണെന്ന് എക്സി: ഓഫീസർ എം.മനോഹരൻ അറിയിച്ചു

Previous Post Next Post