ജല ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസിയുടെ സാമൂഹ്യ ബോധവൽക്കരണ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി


നാറാത്ത് :-
ജൽ ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസി നാറാത്ത് ഗ്രാമപഞ്ചായത്ത് - ഒണ്ട്വർ പ്രന്വർഷിപ്പ്   ഡിവലപ്പ്മെന്റ് സൊസൈറ്റിയുടെ സാമൂഹ്യ ബോധവൽക്കരണ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കേന്ദ, സംസ്ഥാന, തദ്ദേശ സർക്കാറുകളുടെയും, ഗുണഭോക്താക്കളുടെയും സാമ്പത്തിക സാമൂഹ്യ പങ്കാളിത്തത്തോടെ ഇന്ത്യയിടെ എല്ലാ ഗ്രാമീണ  ഭവനങ്ങളിലും 2024 ഓടെ ശുദ്ധമായ കുടിവെള്ളം പൈപ്പിലൂടെ ആവശ്യാനുസരണം ലഭ്യമാക്കുന്ന പദ്ധതിയാണ് ജൽ ജീവൻ മിഷൻ. ജൽ ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസി നാറാത്ത് ഗ്രാമപഞ്ചായത്ത് - ഒണ്ട്വർ പ്രന്വർഷിപ്പ് ഡിവലപ്മെന്റ്   സൊസൈറ്റിയുടെ സാമൂഹ്യ ബോധവൽക്കരണ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഴീക്കോട്  നിയോജക മണ്ഡലം എം.എൽ.എ. ശ്രീ.കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. 

നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ രമേശൻ അധ്യക്ഷനായി. പദ്ധതി വിശദീകരണം കേരള വാട്ടർ അതോറിറ്റി, മട്ടന്നൂർ പ്രോജക്ട് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ ശ്രീ. അബ്ദുൾ ഖാദർ പി.എ യും നിർവഹണ സഹായ ഏജൻസി പ്രവർത്തന വിശദീകരണം അഡ്വ. ജാനകി.പി(പ്രസിഡണ്ട് ഒണ്ട്വർപ്രന്വർഷിപ്പ്  ഡിവലപ്പ്മെന്റ് സൊസൈറ്റി [EDS])യും നടത്തി. ശ്രീമതി. ശ്യാമള. കെ. (വൈസ് പ്രസിഡണ്ട് നാറാത്ത്  ഗ്രാമ പഞ്ചായത്ത്) , ശ്രീ, മുസ്തഫ.കെ.എൻ(ചെയർ പേഴ്സൺ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി), ശ്രീമതി വി.ഗിരിജ ( ചെയർപേഴ്സൺ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി),ശ്രീമതി താഹിറ.കെ(ജില്ലാ പഞ്ചായത്ത് മെമ്പർ), ശ്രീ കാണിചന്ദൻ(ചെയർപേഴ്സൺ,വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി), ശ്രീമതി.ഷീജ കെ ( CDS ചെയർപേഴ്സൺ), ശ്രീമതി. റസീല കെ.എൻ ( ICDS സൂപ്പർവൈസർ), ശ്രീ. പി.പവിത്രൻ(വൈസ് ചെയർമാൻ പഞ്ചായത്ത് ആസൂത്രണ കമ്മിറ്റി) എന്നിവർ ആശംസകൾ അറിയിച്ചു. 

നിർവഹണ സഹായ ഏജൻസിയുടെ ആവശ്യകതയും പ്രവർത്തനങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.നാറാത്ത് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി ലീന ബാലൻ സ്വാഗതവും ജൽ ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസി പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. വിഷ്ണു പ്രസാദ്. ടി നന്ദിയും രേഖപ്പെടുത്തി.



Previous Post Next Post