കെ.ടി.മോഹനന് യാത്രയയപ്പ് നൽകി


കുറ്റ്യാട്ടൂർ :-
വേശാല ദർശന സാംസ്കാരിക കേന്ദ്രം ഇരുപത് വർഷത്തെ സ്തുത്യർഹമായ  സേവനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന വൈദ്യുത ബോർഡ് ജീവനക്കാരനും ഓവർസീയറുമായ കെ.ടി. മോഹനന് ക്ലബ്ബിൽ വച്ച് ഊഷ്മളമായ യാത്രയയപ്പ് നൽകി.

പരിപാടിയുടെ ഉദ്ഘാടനം ഐ എൻ.ടി.യു.സി നേതാവും ബോർഡിലെ ജീവനക്കാരനുമായ കെ.മോഹനൻ നിർവ്വഹിച്ചു. ദർശനയുടെ പ്രസിഡണ്ട് എസ്.പി.മധുസൂദനൻ ക്ലബ്ബിന്റെ ഉപഹാരം നൽകി. പി.പ്രേമദാസൻ , സുശാന്ത് മടപ്പുരക്കൽ, വിരമിക്കുന്ന കെ.ടി.മോഹനൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് സെക്രട്ടറി മനോഹരൻ കെ.ടി സ്വാഗതവും ഹരിത് ബി.വി. നന്ദിയും പറഞ്ഞു.



Previous Post Next Post