കണ്ണൂർ :- ഷുഹൈബ് രക്തസാക്ഷി ദിനചാരണത്തിന്റെ ഭാഗമായി ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഷുഹൈബ് സ്മൃതി സന്ധ്യ ഇന്ന് രാത്രി 7.30 ന് ഡിസിസി ഓഫീസിൽ നടക്കുന്നു.
രക്തസാക്ഷി ദിനമായ ഫെബ്രുവരി 12 ശനിയാഴ്ച ജില്ലാ, ബ്ലോക്ക്, മണ്ഡലം യൂണിറ്റ് തലങ്ങളിൽ പുഷ്പാർച്ചനയും വിവിധ അനുസ്മരണം പരിപാടികളും നടത്തുവാൻ തീരുമാനിച്ചു .അന്നേദിവസം ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളായ വിവിധ അനാഥാലയങ്ങളിൽ ഭക്ഷണവിതരണം, പഠന സഹായ വിതരണം, രക്തദാനം, അവയവദാന സമ്മതപത്രം നൽകൽ, സ്പോർട്സ് കിറ്റ് വിതരണം, ഭക്ഷ്യക്കിറ്റ് വിതരണം, മരുന്ന് വിതരണം തുടങ്ങിയ പരിപാടികൾ നടത്തും .
അന്നേ ദിവസം മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി ശുഹൈബ് ഭവന പദ്ധതിയിൽ പെടുത്തി നിർമ്മിച്ച് നൽകുന്ന രണ്ടു വീടുകളുടെ താക്കോൽദാനം നിർവഹിക്കുന്നു.
13-02-2022 ഞാറാഴ്ച ഷുഹൈബ് അനുസ്മരണത്തിൻ്റെ ഭാഗമായി വീൽ ചെയർ വിതരണവും കണ്ണൂർ ഡിസിസി ഓഫീസിൽ വെച്ച് നടക്കുന്നു .യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ജില്ലാ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടുവത്തെ ഒരു കുടുംബത്തിന് വീട് എടുത്ത് കൊടുക്കുവാനും വീടിന്റെ തറ കല്ലിടൽ നടത്തുവാനും തീരുമാനിച്ചയായും യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അറിയിച്ചു.
കൊളച്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റീയുടെ നേതൃത്വത്തിൽ 12/2/2022 ശനിയാഴ്ച രാവിലെ 9 മണിക്ക് M.N ചേലേരി കോൺഗ്രസ്സ് മന്ദിരത്തിൽവച്ചു അനുസ്മരണവും, പുഷ്പാർച്ചനയും നടത്തും.
ഷുഹൈബ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 8.30 ന് പ്രിയദർശിനി കോൺഗ്രസ്സ് മന്ദിരത്തിൽ വെച്ച് പുഷ്പാർച്ചനയും അനാഥരായ കുട്ടികൾ താമസിക്കുന്ന എട്ടാം മൈലിലെ അൽ മഖർ യെത്തീംഖാന യിലേക്ക് 'കരുതാം' എന്ന പരിപാടിയുടെ ഭാഗമായി ഒരു നേരത്തെ ഭക്ഷണ വിതരണവും നടക്കുമെന്ന് യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി അറിയിച്ചു.
യൂത്ത് കോൺഗ്രസ്സ് പള്ളിപ്പറമ്പ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് പള്ളിപ്പറമ്പിൽ അനുസ്മരണ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിക്കുന്നു. സദസ്സിൽ DCC ജന .സെക്രട്ടറി രജിത്ത് നാറാത്ത് സംസാരിക്കുന്നു.