ഷുഹൈബ് രക്തസാക്ഷിത്വ ദിനം; ജീവകാരുണ്യ പ്രവർത്തനവുമായി കുറ്റ്യാട്ടൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി


കുറ്റ്യാട്ടൂർ :-
ധീര രക്തസാക്ഷി ഷുഹൈബ് അനുസ്മരണത്തോടാനുബന്ധിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം തലത്തിലും യൂണിറ്റ് തലങ്ങളിലും പുഷ്പാർച്ചന നടത്തി.

 തുടർന്ന് 'കരുതാം' എന്ന പരിപാടിയുടെ ഭാഗമായി എട്ടാം മൈലിലെ അനാഥരായ കുട്ടികൾ താമസിക്കുന്ന അൽ മഖർ യത്തീംഖാനയിൽ ഒരു നേരത്തെ ഭക്ഷണവും നൽകി. ഈ വാരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റ്‌ അമൽ കുറ്റ്യാട്ടൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ കെ സത്യൻ, സതീശൻ പി വി, ടി വി മൂസാൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ്‌ വി വി സനൂപ്, രത്നരാജ് വി വി മാണിയൂർ, പ്രണവ്, ഗോകുൽ, രാഹുൽ, അഭിൻ ആനന്ദ് എന്നിവർ നേതൃത്വം നൽകി.




Previous Post Next Post