ലഹരിക്കെതിരെ മഹല്ലുകളിൽ കൂട്ടായ്മ രൂപികരിക്കണം: SKSSF നിവേദനം നൽകി

 

പാമ്പുരുത്തി:-സമൂഹത്തിൽ  വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗതിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് മേൽ നോട്ടം വഹിക്കുവാൻ മഹല്ലിലെ മത സാമൂഹിക സാംസ്കാരിക,രാഷ്ട്രീയ രംഗത്തെ എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ട്  കൂട്ടായ്മ രൂപീകരിക്കാൻ മുൻ കൈ എടുക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് പാമ്പുരുത്തി ശാഖ SKSSF കമ്മിറ്റി പാമ്പുരുത്തി  മുസ്ലിം ജമാഅത്ത്  കമ്മിറ്റിക്ക് നിവേദനം കൈമറി.

ചടങ്ങിൽ മഹല്ല് ഖത്തീബ് അബ്ദുൽ വാരിസ് ദാരിമി കീഴിശേരി,മഹല്ല് പ്രസിഡണ്ട് കെ പി അബ്ദുൽ സലാം, ജനറൽ സെക്രട്ടറി വി.ടി മുഹമ്മദ് മൻസൂർ ട്രഷറർ എം.മുസ്തഫ ഹാജി,  SYS പ്രസിഡണ്ട് ഹനീഫ ഫൈസി,അബ്ദുള്ള പി പി,അഷ്റഫ് വി.ടി

ശാഖ SKSSF പ്രസിഡണ്ട് റിയാസ് എൻ പി, ജനറൽ സെക്രട്ടറി അൽത്താഫ് കെ പി, അഫ്സൽ അസ്അദി, റിയാസ് റബ്ബാനി, ഫാസിൽ, ശാക്കിർ, സഫീർ വി പി, ഫാസിർ വി പി മുനീസ് ബി എന്നിവർ പങ്കെടുത്തു.

Previous Post Next Post