നാറാത്ത് :- പണ്ഡിറ്റ് ദീന ദയാൽ ഉപാദ്ധ്യായ സ്മൃതിദിനത്തോടനുബന്ധിച്ച് ഫിബ്രവരി 11 മുതൽ 20 വരെ നാറാത്ത് ബി ജെ പി യുടെ ആഭിമുഖ്യത്തിൽ നടന്ന ബൂത്ത് സമ്മേളവും സമർപ്പണ നിധി സമാഹരണത്തിന്റെയും സമാപനം കുറിച്ചിരിക്കുകയാണ്.
സമാപന ചടങ്ങിൽ നാറാത്ത് ഏരിയ പ്രസിഡണ്ട് ശ്രീജു പുതുശ്ശേരി സ്വാഗതവും സംസ്ഥാന സമിതി അംഗം ബേബി സുനാഗർ അദ്ധ്യക്ഷ പ്രസംഗവും ചിറക്കൽ മണ്ഡലം ജനറൽ സിക്രട്ടറി കെ.എൻ മുകുന്ദൻ നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിൽ ഏരിയ ജനറൽ സിക്രട്ടറി സി.വി.രവീന്ദ്രൻ - ഏരിയ വൈസ് പ്രസിഡണ്ട് പി.കെ. ഉണ്ണികൃഷ്ണൻ - പ്രശാന്തൻ സി.വി (ഒ.ബി.സി മോർച്ച ) - മുതിർന്ന പാർട്ടി അംഗം കെ.എൻ. നാരായണൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.