നിടുവാട്ട്:-എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി എസ്.കെ.എസ്.എസ്.എഫ് നിടുവാട്ട് ശാഖയുടെ ആഭിമുഖ്യത്തിൽ 'മിഷൻ A+' എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ്സും എക്സാം കിറ്റ് വിതരണവും നടത്തി. വിദ്യാർഥികളിലെ പരീക്ഷാപ്പേടി അകറ്റുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി ശാഖാ സെക്രട്ടറി താഹിർ നിടുവാട്ടിന്റെ അധ്യക്ഷതയിൽ എസ്.വൈ.എസ് ശാഖാ വൈസ് പ്രസിഡന്റ് സി.വി ഇൻഷാദ് മൗലവി ഉദ്ഘാടനം ചെയ്തു.
ട്രെൻഡ് ട്രെയിനർ നൂറുദ്ധീൻ മാസ്റ്റർ ദാലിൽ ക്ലാസ്സ് അവതരണം നടത്തി. ക്ലാസ്സ് അവതാരകനുള്ള സ്നേഹോപഹാരം എസ്.വൈ.എസ് ശാഖാ ജോയിന്റ് സെക്രട്ടറി ബുജൈർ നിടുവാട്ട് കൈമാറി. പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾക്കായുള്ള എക്സാം കിറ്റ് വിതരണം സെക്രട്ടറി താഹിർ നിടുവാട്ട് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ശാഖാ ട്രഷറർ മുഹമ്മദ് അൽത്താഫ് സ്വാഗതവും, ട്രെൻഡ് സെക്രട്ടറി മുബശിർ എ.വി നന്ദിയും പറഞ്ഞു.