കമ്പിൽ:-കമ്പിൽ KMHS സ്കൂളിൽ ജെൻ്റെർ ക്ലബ് പദ്ധതി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ജെൻഡർ റിസോഴ്സ് സെൻററിൻ്റെ ഭാഗമായിട്ടാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്.
സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് മൊയ്തു ഹാജി അധ്യക്ഷതയിൽ നടന്ന പരിപാടി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.വി അസ്മ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിത സർവീസ് പ്രൊവൈഡർ സൗമ്യ ശിവൻ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ നിസാർ, എൽ, സി ഡി എസ് ചെയർപേഴ്സൺ ദീപ എന്നിവർ ആശംസ പ്രസംഗം നടത്തി. കമ്പിൽKMHS സ്കൂൾ അധ്യാപിക ശ്രീജ ടീച്ചർ സ്വാഗതവും ക്ലബ് കോഡിനേറ്റർ നന്ദിയും പറഞ്ഞു.