കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര കളിയാട്ട മഹോത്സവവത്തിന് തുടക്കമായി




കൊളച്ചേരി :- കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് തുടക്കമായി. 

ഇന്ന് ഫിബ്രവരി 27  ഞായറാഴ്ച വൈകുന്നേരം ക്ഷേത്രത്തിൽ  കളിയാട്ട തുടക്കത്തിൻ്റെ ചടങ്ങുകൾ നടന്നു.

നാളെ ഫിബ്രവരി 28 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നടതുറക്കും. തുടർന്ന് മാതൃസമിതി അവതരിപ്പിക്കുന്ന ഭജന സന്ധ്യ നടക്കും.

തുടർന്ന് 7 മണിക്ക് ആദരിക്കൽ ചടങ്ങ് ക്ഷേത്രത്തിൽ വച്ച് നടക്കും.ചടങ്ങ് ദേവസ്വം ബോർഡ് അംഗം പി കെ മധുസൂദനൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം CEO സുഭാഷ് മുരിക്കഞ്ചേരി, വിശിഷ്ട സേവാ പുരസ്കാര ജേതാവ് അഡ്വ.സി.ഒ .ഹരീഷ് എന്നിവരെ ചടങ്ങിൽ ആദരിക്കും.

തുടർന്ന് ക്ഷേത്രത്തിൽ ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടം ഉണ്ടായിരിക്കും.

തുടർന്ന് പുലർച്ചെ 3 മണിക്ക് ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ ദൈവങ്ങൾ ഭക്തർക്ക് അനുഗ്രഹം നൽകാനായി  പുറപ്പാട് നടക്കും. 

മാർച്ച് 1 മഹാശിവരാത്രി  ദിവസം ഉച്ചയ്ക്ക് 11 മണിക്ക് ഉച്ചവെള്ളാട്ടം നടക്കും.ശിവരാത്രി ദിവസം ശിവപൂജയും നാമജപവും നടക്കും.

ഭക്തജനങ്ങൾ കളിയാട്ട മഹോത്സവത്തിലേക്ക് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പങ്കെടുക്കണമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.


Previous Post Next Post