തളിപ്പറമ്പ്:-സമസ്ത കണ്ണൂർജില്ലാ മുശാവറ അംഗവും സമസ്ത തളിപ്പറമ്പ് താലൂക്ക് വൈസ് പ്രസിഡൻറുമാ യ കടമ്പേരി ഇബ്രാഹീം മുസ്ലിയാർ (87) നിര്യാതനായി പത്തുവർഷത്തോളം പാപിനിശ്ശേരി ജാമിഅഃ അസഅദിയ്യ അറബിക് കോളേജ് സദർ, മുദരിസായിരുന്നു. മഞ്ചേശ്വരം, ചന്തേര, കുഞ്ഞിമംഗലം, കോൽ, അഞ്ചരക്കണ്ടി, പാമ്പുരുത്തി, തളിപ്പറമ്പ്, നാദാപുരം, ശ്രീകണ്ഠപുരം എന്നീ സ്ഥലങ്ങളിൽ ഖത്വീ ബും മുദരിസുമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: സുഹറ. മക്കൾ: അബ്ദുൽ ജബ്ബാർ, ( ഫർണ്ണിച്ചർ ഷോപ്പ് കടമ്പേരി ) അബ്ദുൽ റൗഫ് (ദുബായ്), ഹഫ്സത്ത്, ജുവൈരിയ്യ, സൗദ. മരുമക്കൾ: അബ്ദു (വെള്ളിക്കീൽ), കുഞ്ഞാഹ്മദ് മുസ്ലിയാർ (കാലടി) മുത്തലിബ് ഫൈസി (എസ്.വൈ.എ സ്. ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി), സാജിദ,(കടമ്പേരി) ജംഷീറ (മുല്ലക്കൊടി) ദീർഘകാലം കടമ്പേരി മഹല്ല് പ്രസിഡൻറായിരുന്നു. ഖബറടക്കം വെള്ളി യാഴ്ച രാവിലെ 10-ന് കടമ്പേരി ഖബർസ്ഥാനിൽ.