മയ്യിൽ:-സമഗ്ര ശിക്ഷ കേരള തളിപ്പറമ്പ സൗത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലുടെ കുട്ടികളുടെ ഗണിത പഠനം എളുപ്പവും രസകരവുമാക്കു ന്നതിനായി നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിയുടെ രക്ഷാകർതൃ ശിൽപശാലകൾ കൊളച്ചേരി പഞ്ചായത്ത് പരിധിയിലെ എൽപി വിഭാഗം കുട്ടികൾ പഠിക്കുന്ന മുഴുവൻ വിദ്യാലയങ്ങളിലും പൂർത്തിയായി. ഫെബ്രുവരി 10 ന് ആരംഭിച്ച ശിൽപശാലകൾ ഫെബ്രുവരി 17 ഓടെ മുഴുവൻ വിദ്യാലയങ്ങളിലും നടന്നു. കളരീതികളിലൂടെ ഗണ് ത പ്രവർത്തനങ്ങൾ സന്തോഷകരമായ അന്തരീക്ഷത്തിൽ കളിക്കുകയും ആസ്വദിക്കുകയുo വഴി ഗണിതശേഷികൾ കുട്ടികൾ അറിയാതെ തന്നെ അവരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉല്ലാസ ഗണിതം പ്രവർത്തനങ്ങൾ രക്ഷിതാക്കളെ പരിചയപ്പെടുത്തിയത്. പ്രത്യേകം തയ്യാറാക്കിയ കളി ഉപകരണങ്ങൾ അടങ്ങിയ കിറ്റുകളുടെ വിതരണവും നടന്നു.
കളികളിലൂടെ ഗണിത വിദ്യകൾ എളുപ്പത്തിൽ സ്വായത്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുവാനും ഇവ നടപ്പിലാക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുവാനും ശിൽപശാലകൾ വഴി സാധിച്ചു.മുഴുവൻ വിദ്യാലയങ്ങളിലും ജനപ്രതിനിധികളുടെയും പി ടി എ ഭാരവാഹികളുടെയും ബി ആർ സി പ്രവർത്തകരുടെയും രക്ഷിതാക്കളുടെയും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. വിദ്യാലയങ്ങളിൽ ഉല്ലാസ ഗണ്ടിതം പ്രവർത്തനങ്ങൾ നടത്തിയതിന്റെ തുടർച്ചയായി വീടുകളിലും നടക്കും.