പാമ്പുരുത്തി :- ഈ രാജ്യത്ത് പിറന്നുവീണ എല്ലാവരെയുംസമഭാവനയോടെചേർത്തുപിടിക്കാനും സംരക്ഷിക്കാനും കെൽപ്പുള്ള വിശാലമായ ആശയസംഹിതയുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനം ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് മുൻ ഡി.സി.സി.പ്രസിഡണ്ട് ശ്രീ.സതീശൻ പാച്ചേനി പ്രസ്താവിച്ചു .
കൊളച്ചേരിപഞ്ചായത്തിലെ 166 ബൂത്ത് പാമ്പുരുത്തിയിലെ ആദ്യ സി.യു.സിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻനാഷണൽകോൺഗ്രസിൻറെ ഒരു യൂണിറ്റ് ആണ് പാമ്പുരുത്തിയിൽ രൂപീകരിച്ചത്.
സിയുസിരൂപീകരണയോഗത്തിൽ ബൂത്ത് പ്രസിഡണ്ട് സുനീത അബൂബക്കർ അധ്യക്ഷത വഹിച്ചു .മുൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കൂടിയായ ശ്രീ സതീശൻ പാച്ചേനി ഈ ചരിത്ര സംഗമം ഉദ്ഘാടനം ചെയ്തു ചടങ്ങിന് ആശംസകൾ നേർന്നു കൊണ്ട്ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് കെഎംശിവദാസൻ മണ്ഡലം പ്രസിഡൻറ് കെ ബാലസുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സജിമ, ബ്ലോക്ക് സെക്രട്ടറി സി ശ്രീധരൻ മാസ്റ്റർ ,കെ .പി .മുസ്തഫ തുടങ്ങിയവർ സംസാരിച്ചു .
സി.കെ.സിദ്ധീഖ് ചടങ്ങിന് സ്വാഗതവുംആശംസിച്ചു .യൂണിറ്റ് പ്രസിഡണ്ടായി തിരഞ്ഞെടുത്ത സിയാദ് പാമ്പുരുത്തി നന്ദിയും പറഞ്ഞു .
സി യു സിഭാരവാഹികളായി സിയാദ് പാമ്പുരുത്തി (പ്രസിഡണ്ട് ),ശാഹുൽ ഹമീദ് (വൈസ് പ്രസിഡണ്ട് ),ജസീല സിദ്ദീഖ് (ട്രഷറർ ),ബൂത്തു പ്രതിനിധികളായി ബാലകൃഷ്ണൻ കെ. സലീം എം എന്നിവരെ തിരഞ്ഞെടുത്തു.