കടൂർ മുക്ക്- മയ്യിൽ ബസ്‌സ്റ്റാൻഡ് റേഡും കവിളിയോട്ട് ചാൽ റോഡും ഗതാഗത യോഗ്യമാക്കണം - മയ്യിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി


മയ്യിൽ :- 
മൂന്ന് പതിറ്റാണ്ടിലധികമായി ബസ് സർവ്വീസ് നടത്തി കൊണ്ടിരുന്ന കടൂർ മുക്ക് - മയ്യിൽ ബസ് സ്റ്റാൻഡ് റോഡും , മയ്യിൽ ടൗണിലേക്ക് ബൈപാസ് ആയി ഉപയോഗിക്കുന്ന കവിളിയോട്ട് ചാൽ റോഡും കാൽ നടയാത്ര പോലും സാധ്യമാവാത്തവിധം തകർന്നിരിക്കയാണ്.

മയ്യിൽ സി.എച്ച്. സി.യിലേക്ക് ദിവസേന വാക്സിനേഷനും, ചികിത്സക്കും വരുന്ന നൂറുകണക്കിന് ആളുകളും, വിദ്യാർത്ഥികളും നരകയാതന അനുഭവിക്കുകയാണ്.

 ഈ റോഡുകളിൽ ഓട്ടോറിക്ഷകൾ പോലും ഓടാൻ തയ്യാറാവുന്നില്ല. മയ്യിൽ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ഈ റോഡുകൾ മന്ത്രിയുടെ മണ്ഡലത്തിലായതു കൊണ്ട് എത്രയും വേഗം ശാപമോക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

മയ്യിൽ ഗ്രാമ പഞ്ചായത്തിലെ ചേർന്നു നിൽക്കുന്ന ഈ റോഡുകൾ ഒറ്റ റോഡായി കണക്കാക്കി മെക്കാഡം ടാറിങ്ങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് 

മയ്യിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡണ്ട് ഷംസു കണ്ടക്കൈ അധ്യക്ഷത വഹിച്ചു.ശ്രീജേഷ് കൊയിലേരിയൻ, ബിനീഷ് ചെറുപഴശ്ശി, മനാഫ് കൊട്ട പൊയിൽ, പി.പി.പ്രസാദ്, കെ.എൻ ജിതിൻ, മുസമ്മിൽ , നൗഷാദ്, കലേഷ്, സുരേഷ് നമ്പ്രം | രാജേഷ് എന്നിവർ പ്രസംഗിച്ചു.

Previous Post Next Post