കണ്ണാടിപ്പറമ്പ:- കയ്യങ്കോട് ദാറുൽ ഇഹ്സാൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ തൃത്തല്ലൂർ സ്വലാത്തും തഅ്ജീലുൽ ഫുതൂഹ് ആത്മീയ മജ്‌ലിസും സംഘടിപ്പിച്ചു. ലുഖ്മാനുൽ ഹകീം ഫാളിൽ മിസ്ബാഹി ശ്രീകണ്ഠാപുരം ഉൽബോധന പ്രസംഗം നടത്തി.
വാദീ ഇഹ്സാനിൽ നടന്ന ആത്മീയ മജ്ലിസിന് അക്കാദമി മുദർരിസ് അബ്ദുസ്സലാം സഖാഫി ചേളാരി നേതൃത്വം നൽകി. SYS കയ്യങ്കോട് യൂനിറ്റ് സെക്രട്ടറി റാശിദ് മൗലവി, പ്രസിഡണ്ട് ഇബ്റാഹിം സഅദി, SYS മയ്യിൽ സർക്കിൾ പ്രസിഡണ്ട് റാഫി സഅദി, ബദ്റുൽ മുനീർ ജൗഹരി, നിസാർ സഖാഫി, സംസം അബ്ദുറഹ്മാൻ ഹാജി, വിവി അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു