കുറ്റ്യാട്ടൂർ:-അസുഖബാധിതരായി വീട്ടിൽ കഴിയുന്ന നിർധന വയോധിക ദമ്പതികൾ ചികിത്സ സഹായത്തിനായി സുമനസുകളുടെ സഹായം തേടുന്നു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ കുഞ്ഞിമൊയ്തീൻ പീടികയ്ക്കു സമീപത്തെ തയ്യൽ ഹൗസിൽ വാസു(65)വും, ഭാര്യ പുഷ്പവല്ലി(55)യുമാണ് തുടർ ചികിത്സ സഹായത്തിനായി ഉദാരമതികളുടെ കനിവ് കാത്തു കഴിയുന്നത്.
കുഞ്ഞിമൊയ്തീൻ പീടികയ്ക്കു സമീപത്തെ തയ്യിൽ ഹൗസിൽ വയോധിക ദമ്പതികളായ വാസുവും, ഭാര്യ പുഷ്പവല്ലിയും അസുഖബാധിതരാണ്. കൂലി പണിയെടുത്ത് കഴിഞ്ഞു വരുന്നതിനിടെ മൂന്ന് വർഷം മുൻപ് പുഷ്പവല്ലി സ്താനാർബുധ ബാധിതയായത്. തുടർന്ന് മംഗലാപുരം അടക്കമുള്ള പല ആശുപത്രികളിലും ചികിത്സ നടത്തി. ഇപ്പോൾ തലശേരി മലബാർ കേൻസർ സെന്ററിലെ ചികിത്സയിലാണ് തുടരുന്നത്. അതിനിടയിലാണ് തെങ്ങ് കയറ്റ തൊഴിലാളിയായ ഭർത്താവ് വാസു ജോലിക്കിടെ വീണ് നട്ടെല്ലിനേറ്റ ക്ഷതം കാരണം കിടപ്പിലായത്.
നട്ടെല്ലിനു ശസ്ത്രക്രിയ നടത്തിയാൽ രോഗം ഭേദമാകുമെന്നാണ് ചികിത്സ നടത്തിയ ഡോക്ടർമാർ പറയുന്നത്. എന്നാൽ ഒരു ലക്ഷത്തിലേറെ രൂപ മുടക്കി ശസ്ത്രക്രിയ നടത്താൻ കഴിയാതെ വന്നപ്പോൾ കഴിഞ്ഞ പത്തു മാസത്തോളമായി വാസു കിടപ്പിലാണ്. വാസുവിനെ പരിചരിക്കുന്നതും അസുഖബാധിതയായ പുഷ്പവല്ലിയാണ്. ബന്ധുകളുടെയും, മറ്റും സഹായങ്ങൾ ലഭിച്ചിരുന്നു എങ്കിലും, രണ്ടു പേരുടെയും ചികിത്സയ്ക്കും, മരുന്നിനുമായി നല്ലൊരു തുകയാണ് ചെലവായത്. അതുവഴി ഭാരിച്ച കടം പല ബാങ്കുകളിലുമായി ഉണ്ട്. വിവാഹിതരായ രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. കുട്ടികളുടെ വിവാഹത്തിനും, വീട് നിർമാണത്തിനു എടുത്ത വായ്പകൾ വേറെയുമുണ്ട് ബാങ്കിൽ. പണികൾ പൂർത്തീകരിക്കാൻ കഴിയാത്ത വീടിനുള്ളിൽ തുടർ ചികിത്സയ്ക്കു പണം കണ്ടെത്താൻ കഴിയാതെ കഴിയുന്ന ഈ വയോധിക ദമ്പതികൾ സുമനസുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ്.നിങ്ങളുടെ സഹായങ്ങൾ പുഷ്പവല്ലിയുടെ പേരിൽ കനറ ബാങ്ക് മയ്യിൽ ബ്രാഞ്ചിൽ 42432250001703 എന്ന അക്കൗണ്ട് നമ്പറിൽ അയക്കാവുന്നതാണ്. IFSC CODE: CNRB 0014243