ബഹ്‌റയ്‌നില്‍നിന്നു വരുന്നതിനിടെ കാണാതായ പാമ്പുരുത്തി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി


കൊളച്ചേരി:- ബഹ്‌റയ്‌നില്‍നിന്നു വരുന്നതിനിടെ കാണാതായ പാമ്പുരുത്തി സ്വദേശിയുടെ മൃതദേഹം പഴയങ്ങാടി പുഴയില്‍ കണ്ടെത്തി. 

പാമ്പുരുത്തി മേലേപാത്ത് ഹൗസില്‍ അബ്ദുല്‍ ഹമീദി(42)ന്റെ മൃതദേഹമാണ് ഞായറാഴ്ച വൈകുന്നേരത്തോടെ പഴയങ്ങാടി പുഴയില്‍ നിന്നു കണ്ടെത്തിയത്.  ശനിയാഴ്ച ബഹ്‌റയ്‌നില്‍ നിന്നു കരിപ്പൂരില്‍ വിമാനമിറങ്ങി നാട്ടിലേക്ക് വരികയായിരുന്നു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ട്രെയിനിലാണു വന്നിരുന്നത്. എന്നാല്‍, വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലിസിനെ അറിയിച്ചു. 

റെയില്‍വേ പോലിസ് സിസിടിവി പരിശോധിച്ചപ്പോള്‍ കണ്ണൂരില്‍ ട്രെയിനിറങ്ങിയില്ലെന്നു മനസ്സിലായി. ഇതിനിടെ, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള ലഗേജുകള്‍ മംഗലാപുരത്ത് ട്രെയിനില്‍ കണ്ടെത്തുകയും ചെയ്തു. പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് പഴയങ്ങാടി പുഴയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഖബറടക്കും. അബ്ദുല്‍ ഹമീദ് പെരുമാച്ചേരി കൊട്ടപ്പൊയിലിലാണ് വിവാഹം കഴിച്ചത്. ഭാര്യ: റാബിയ, മക്കൾ: റസൽ,റയ, സബ, സൈബ

Previous Post Next Post