സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സർക്കാർ ഫീസ്; തീരുമാനം സ്വാഗതാർഹം: എസ് എസ് എഫ്

 

കണ്ണൂർ:- രാജ്യത്തെ എല്ലാ സ്വകാര്യ മെഡിക്കൽ കോളേജുകളിലെയും പകുതി സീറ്റുകളിൽ സർക്കാർ ഫീസ് നടപ്പിലാക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ പറഞ്ഞു. മാട്ടൂൽ മജ്ലിസുൽ ഹബീബിൽ നടന്ന വിസ്ഡം സ്കോളർഷിപ്പ് ക്വാർട്ടർലി മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ തീരുമാനം മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും വിവേചനങ്ങൾ അവസാനിക്കാൻ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ.അബൂബക്കർ അധ്യക്ഷത വഹിച്ചു. സി.ആർ.കെ മുഹമ്മദ്, കെ അബ്ദു റഷീദ് നരിക്കോട്, ഫൈസൽ അഹ്സനി ള്ളിയിൽ, സയ്യിദ് ആശിഖ് തങ്ങൾ,അനസ് അമാനി, കെ.ബി ബഷീർ, ഡോ: സിറാജ്, എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Previous Post Next Post