കൊളച്ചേരി:- കമ്പിൽ മാപ്പിള ഹൈസ്ക്കൂളിൽ പുതുതായി നിർമ്മിച്ച ടെന്നീസ് കോർട്ട് കുട്ടികൾക്ക് തുറന്നു കൊടുത്തു.കമ്പിൽ മാപ്പിള ഹൈസ്ക്കൂളിലെ അധ്യാപകർ ചേർന്നാണ് ഷട്ടിൽ കോർട്ട് നിർമ്മിക്കാൻ പണം കണ്ടെത്തിയത്.
ഷട്ടിൽ കോർട്ടിൻ്റെ ഉദ്ഘാടനം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ നിസാർ എൽ നിർവ്വഹിച്ചു. കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ രാജേഷ് കെ അദ്ധ്യക്ഷത വഹിച്ചു.
ശ്രിജ.പി. എസ്, പ്രമോദ് മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി.കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ എച്ച് എം സുധർമ്മ ടീച്ചർ സ്വാഗതവും ശ്രി.ഷാജേഷ് കെ നന്ദിയും പറഞ്ഞു.