മയ്യിൽ ഗ്രാമ പഞ്ചായത്തിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ യുവതി ക്ലബ്ബ് രൂപീകരിച്ചു


മയ്യിൽ :-
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ മയ്യിൽ ഗ്രാമ  പഞ്ചായത്തിൽ യുവതി ക്ലബ്ബ് രൂപീകരിച്ചു.  യോഗം പഞ്ചായത്ത് പ്രസിഡന്റ് .കെ കെ റിഷ്ന ഉ ദ്ഘാ ട നം ചെയ്തു.  ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  രവി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.  യുവതികളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടാണ് സംസ്ഥാന  യുവജനക്ഷേമ ബോർഡ് ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.

യോഗത്തിൽ വൈസ് പ്രസിഡന്റ്  എ ടി രാമചന്ദ്രൻ , വാർഡ് മെമ്പർമാർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും എത്തിച്ചേർന്ന യുവതികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. 

 നാറാത്ത് ഗ്രാമ പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ശ്രീ .ജംഷീർ കെ വി കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു. 

 കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ: വി പി രതി സ്വാഗതവും യുവതി ക്ലബ്ബ് പ്രസിഡന്റ് ശ്രീമതി.ധന്യ സി നന്ദിയും പറഞ്ഞു...

Previous Post Next Post