സമാജം സ്ഥാപിത ദിനാചരണം നടത്തി


ചേലേരി :-   
മാങ്ങാട് യൂനിറ്റ് ഫിബ്രവരി രണ്ട് സമാജം സ്ഥാപിത ദിനം ആചരിച്ചു. കെ.എം ശങ്കര വാര്യരുടെ നന്ദനത്ത് വെച്ച് സെക്രട്ടറി  സ്വാഗതം പറഞ്ഞു. എം കൃഷ്ണ വാര്യർ അധ്യക്ഷത വഹിച്ചു . കേന്ദ്ര വനിത വൈസ് പ്രസിഡൻ്റ് ശ്രീമതി മഞ്ജുള വാര്യർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു ,ജില്ല സെക്രട്ടറി വി.വി മുരളീധര വാര്യർ മുഖ്യ പ്രഭാഷണം നടത്തി സമാജം വാര്യങ്ങളിലൂടെ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.

   വാര്യങ്ങളിലേക്ക് കവുങ്ങിൻ തൈകൾ , കരിമ്പ് എന്നിവ നട്ടുവളർത്താൻ വന്നവർക്കെല്ലാം നല്കി .മധുരവിതരണം നടത്തി.

   തുളസി വനിതാവേദി അംഗം ശ്രീജ ശങ്കരൻ നന്ദി പറഞ്ഞു കൊണ്ട് സമാജം പിറന്നാളാഘോഷത്തിന് സമാപനം കുറിച്ചു

Previous Post Next Post