ചട്ടുകപാറ ഗവ ഹയർ സെക്കൻഡറി സ്കൂളിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ തീപിടിത്തം, ഫയർ ഫോഴ്സ് എത്തി തീ അണച്ചു


കുറ്റ്യാട്ടൂർ :-
ചട്ടുകപാറ ഗവ ഹയർ സെക്കൻഡറി സ്കൂളിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

 തീ ആളി പടരുന്നത് കണ്ട നാട്ടുകാർ മട്ടന്നൂർ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ സുരേന്ദ്രബാബുവിന്റെ നേതൃത്വത്തിൽ അഗ്നിശമന സേന വിഭാഗം എത്തി തീയണച്ചു.

Previous Post Next Post