മലപ്പട്ടം കുടുംബശ്രീ CDS ൻ്റെ തുണി സഞ്ചിയുടെ വിതരണോദ്ഘാടനം നടത്തി

 

മലപ്പട്ടം:- മലപ്പട്ടം ഗ്രാമപഞ്ചായത് ഹരിത നിർമ്മലം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ബദൽ ഉൽപ്പന്നമായ തുണി സഞ്ചിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി കെ പി രമണി വ്യാപാരി വ്യവസായിസമിതി കൺവീനർ ശ്രീ. പി. കെ വാസുദേവന് നൽകികൊണ്ട് നിർവഹിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ശ്രീ. ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സജിത. കെ, വാർഡ് മെമ്പർ രവീന്ദ്രൻ സിഡി എസ്സ് ചെയർപേഴ്സൺ ശ സവിത കെ പി, ഹരിത കേരള മിഷൻ R.P നാരായണൻ. കെ, വി.പി. വത്സരാജൻ മാസ്റ്റർ.എ ലക്ഷ്മി എന്നിവർ സംസാരിച്ചു.

Previous Post Next Post