കണ്ണൂർ :- കണ്ണൂർ കോർപ്പറേഷന്റെ പുതിയ മന്ദിരത്തിന് ഏപ്രിൽ 1 വെള്ളിയാഴ്ച മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിടും.
26 കോടി രൂപയാണ് നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്നതെന്നും ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന് മേയർ അഡ്വ.ടി ഒ മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഊരാളുങ്കൽ സൊസെറ്റിക്ക് ആണ് നിർമ്മാണ ചുമതല..